Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency Landing

പ​വ​ർ ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ത്തം; ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്

ഹൈ​ദ​രാ​ബാ​ദ്: പ​വ​ർ ബാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം ഹൈ​ദ​രാ​ബാ​ദി​ൽ ഇ​റ​ക്കി. ഡ​ൽ​ഹി​യി​ൽ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ ല​ഗേ​ജ് ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് തീ​പി​ടി​ച്ച​ത്. വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തെ​ന്നും യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​ന​ത്തി​ന്‍റെ ഓ​വ​ർ​ഹെ​ഡ് ല​ഗേ​ജ് ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​വ​ർ ബാ​ങ്കി​ന്‍റെ ത​ക​രാ​റാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​ൻ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. തീ ​പ​ട​ർ​ന്ന​തോ​ടെ ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​യ്ക്കാ​ൻ യാ​ത്ര​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

തു​ട​ർ​ന്ന് കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ൾ ഫ​യ​ർ എ​ക്സ്റ്റി​ൻ​ഗ്വി​ഷ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​മാ​നം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്.

National

എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ് ന​ട​ത്തി. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ കോ​ക്പി​റ്റി​ൽ ഫ​യ​ർ ഇ​ന്‍റി​ക്കേ​ഷ​ൻ ല​ഭി​ച്ച​താ​ണ് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് കാ​ര​ണ​മാ​യ​ത്.

എ​ന്നാ​ൽ എ​ഞ്ചി​നി​ൽ‌ തീ​പി​ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ല. തീ​പി​ടി​ത്തം ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ൽ 160ൽ ​അ​ധി​കം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

National

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. ലക്നോവിലെ ലാ മാർട്ട് ഗ്രൗണ്ടിൽ നിന്ന് കൗശാംബിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.

സാങ്കേതിക തകരാർ മൂലം ലക്നോ വിമാനത്താവളത്തിലാണ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പറക്കുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്നും പുകയുയർന്നതോടെയാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്നാണ് വിവരം.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

National

എൻജിൻ തകരാർ: സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നു കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​യ ല​​​ഡാ​​​ക്കി​​​ലെ ലേ​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന സ്പൈ​​​സ് ജെ​​​റ്റ് വി​​​മാ​​​നം എ​​​ൻ​​​ജി​​​ൻ ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് തി​​​രി​​​ച്ചി​​​റ​​​ക്കി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 150 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പു​​​റ​​​പ്പെ​​​ട്ട ബോ​​​യിം​​​ഗ് 737 വി​​​മാ​​​ന​​​മാ​​​ണു ഡ​​​ൽ​​​ഹി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തി​​​രി​​​ച്ചി​​​റ​​​ക്കി​​​യ​​​ത്.

എ​​​ൻ​​​ജി​​​ൻ ത​​​ക​​​രാ​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പൈ​​​ല​​​റ്റ് മെ​​​യ്ഡേ കോ​​​ൾ വി​​​ളി​​​ക്കു​​​ക​​​യും വി​​​മാ​​​നം തി​​​രി​​​ച്ചി​​​റ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.08ന് ​​​പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന വി​​​മാ​​​നം 6.49 ആ​​​യ​​​പ്പോ​​​ൾ തി​​​രി​​​ച്ചി​​​റ​​​ക്കി.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഹെ​ലി​കോ​പ്റ്റ​ർ അ​ടി​യ​ന്ത​ര​മാ​യി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഇ​റ​ക്കി

മും​ബൈ: സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ​ക​ന്പ​നി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കോ മ​റ്റ് അ​ത്യാ​ഹി​ത​ങ്ങ​ളോ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മും​ബൈ​യി​ലെ ജു​ഹു​വി​ൽ​നി​ന്നു ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലേ​ക്കു പ​റ​ന്ന നാ​ലു​പേ​രു​ൾ​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​റാ​ണ് പ​ൽ​ഘാ​ർ ജി​ല്ല​യി​ലെ വി​ദ്യാ വൈ​ഭ​വ് ഹൈ​സ്കൂ​ളി​ൽ ഇ​റ​ക്കി​യ​ത്. സ​ഫേ​ലി​നും കെ​ൽ​വ റോ​ഡ് സ്റ്റേ​ഷ​നും മ​ധ്യേ പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ അ​പാ​യ​സൂ​ച​ന മു​ഴ​ങ്ങി​യ​ത്. ഉ​ട​ൻ​ത​ന്നെ പൈ​ല​റ്റ് ഹെ​ലി​കോ​പ്റ്റ​ർ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; 160 യാ​ത്ര​ക്കാ​രു​മാ​യി ദു​ബാ​യി​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ചെ​ന്നൈ: ട്രി​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 160 യാ​ത്ര​ക്കാ​രു​മാ​യി ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി നി​ല​ത്തി​റ​ക്കി.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം (IXO61) വി​മാ​ന​മാ​ണ് പ​റ​ന്നു​യ​ർ​ന്ന അ​തേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി​യ​ത്.

ഉ​ച്ച​യ്ക്ക് 12.45 ന് ​തി​രു​ച്ചി​റ​പ്പ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കി ഉ​ച്ച​യ്ക്ക് 1.55 നാ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്. വി​മാ​ന​ത്തി​ൽ ഏ​ക​ദേ​ശം 160 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. പ​റ​ന്നു​യ​ർ​ന്ന് ഉ​ട​ൻ ത​ന്നെ വി​മാ​ന​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ച്ചു.

ഇ​ന്ധ​നം തീ​ർ​ക്കു​ന്ന​തി​നാ​യി, ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം വി​മാ​നം തി​രു​ച്ചി​റ​പ്പ​ള്ളി, പു​തു​ക്കോ​ട്ടൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യോ​മാ​തി​ർ​ത്തി​യി​ൽ ചു​റ്റി പ​റ​ന്ന​തി​ന് ശേ​ഷ​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.53നാ​യി​രു​ന്നു എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്.

National

ചെറുവിമാനം ദേശീയപാതയിൽ

ചെ​​​ന്നൈ: സാ​​​ങ്കേ​​​തി​​​ക​​​ തക​​​രാ​​​ർ മൂ​​​ലം ചെ​​​റി​​​യ ട്രെ​​​യി​​​ന​​​ർ എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റ് ദേ​​​ശീ​​​യപാ​​​ത​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ലാ​​​ൻ​​​ഡ് ചെ​​​യ്തു.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ പു​​​തു​​​ക്കോ​​​ട്ടൈ ജി​​​ല്ല​​​യി​​​ലെ കീ​​​രാ​​​നൂ​​​രി​​​ലു​​​ള്ള പു​​​തു​​​ക്കോ​​​ട്ടൈ-​​​ട്രി​​​ച്ചി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലാ​​​ണ് സം​​​ഭ​​​വം. എ​​​യ​​​ർ​​​ക്രാ​​​ഫ്റ്റി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗം ത​​​ക​​​ർ​​​ന്നു. സംഭവത്തിൽ ര​​​ണ്ട് ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ക്കേൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

National

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം ഭോ​പ്പാ​ലി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

ഭോ​പ്പാ​ൽ: ഡ​ൽ​ഹി​യി​ൽ നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം​ഭോ​പ്പാ​ലി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്.

ഭോ​പ്പാ​ൽ രാ​ജ് ഭോ​ജ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത്. 172 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡി​ങ് ന​ട​ന്നു.

വി​മാ​ന​ത്തി​ന്‍റെ കാ​ർ​ഗോ ഹോ​ൾ​ഡി​ൽ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗി​ന് വി​ട്ട​തെ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

കാ​ലാ​വ​സ്ഥ പ്രതികൂലം; ധനമ​ന്ത്രി​യും സം​ഘ​വും സ​ഞ്ച​രി​ച്ച വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി

ന്യൂ​ഡ​ൽ​ഹി: മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ഭൂ​ട്ടാ​ൻ യാ​ത്ര ത​ട​സ​പ്പെ​ട്ടു. ശ​ക്ത​മാ​യ മ​ഴ​യും കു​റ​ഞ്ഞ അ​ന്ത​രീ​ക്ഷ മ​ർ​ദവും നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി​യും സം​ഘ​വും സ​ഞ്ച​രി​ച്ച വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ സി​ലി​ഗു​രി​യി​ലെ ബാ​ഗ്‌​ഡോ​ഗ്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് വിമാനമിറക്കിയത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് മ​ന്ത്രി ഭൂ​ട്ടാ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. ഔ​ദ്യോ​ഗി​ക യാ​ത്രാ​പ​രി​പാ​ടി പ്ര​കാ​രം മ​ന്ത്രി ഇ​ന്ന​ലെ ത​ന്നെ ഭൂ​ട്ടാ​നി​ൽ എ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം രാ​ത്രി സി​ലി​ഗു​രി​യി​ൽ ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.

കാ​ലാ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ധ​ന​മ​ന്ത്രി​യു​ടെ ഭൂ​ട്ടാ​നി​ലേ​ക്കു​ള്ള യാ​ത്ര വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഭ​ര​ണ​പ​ര​മാ​യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വ​രെ നീ​ളു​ന്ന ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സാ​മ്പ​ത്തി​കകാ​ര്യ വ​കു​പ്പി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത് നി​ർ​മ​ല സീ​താ​രാ​മ​നാ​ണ്.

ഭൂട്ടാൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന നി​ര​വ​ധി സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ നിർമല സീ​താ​രാ​മ​ൻ വി​ല​യി​രു​ത്തും. ഹൈ​ഡ്രോ​പ​വ​ർ പ്ലാ​ന്‍റ് ഡാ​മും പ​വ​ർ ഹൗ​സും, ഗ്യാ​ല്‌​സും​ഗ് അ​ക്കാ​ദ​മി, സാം​ഗ്‌​ചെ​ൻ ചോ​ഖോ​ർ മൊ​ണാ​സ്ട്രി, പു​നാ​ഖ സോ​ങ് എ​ന്നി​വ അ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Kerala

മ​ദീ​ന​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്

തി​രു​വ​ന​ന്ത​പു​രം: യാ​ത്ര​ക്കാ​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നാ​ൽ മ​ദീ​ന​യി​ലേ​ക്കു​ള്ള സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്. ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്നും മ​ദീ​ന​യി​ലേ​ക്ക് പോ​യ വി​മാ​ന​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ഴി തി​രി​ച്ചു വി​ട്ട​ത്.

വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​യ 29 വ​യ​സു​ള്ള യു​വാ​വ് ബോ​ധ​ര​ഹി​ത​നാ​യി എ​ന്നാ​ണ് വി​വ​രം.

National

പ​റ​ന്നു​യ​രാ​നാ​യി​ല്ല, എ​മ​ര്‍​ജ​ന്‍​സി ബ്രേ​ക്കി​ട്ട് ഇ​ന്‍​ഡി​ഗോ വി​മാ​നം; വ​നി​താ എം​പി ഉ​ള്‍​പ്പെ​ടെ 151 യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ല​ക്നോ: യു​പി​യി​ലെ ല​ക്നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ൻ​ഡി​ഗോ വി​മാ​നം അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇ​ന്ന് രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം പ​ല​ത​വ​ണ ശ്ര​മി​ച്ചി​ട്ടും പ​റ​ന്നു​യ​രാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

റ​ണ്‍​വേ അ​വ​സാ​നി​ക്കാ​റാ​യി​ട്ടും ടേ​ക്ക് ഓ​ഫി​ന് സാ​ധി​ക്കാ​താ​യ​തോ​ടെ അ​പ​ക​ടം മു​ന്നി​ൽ ക​ണ്ട പൈ​ല​റ്റ് റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റാ​തെ എ​മ​ർ​ജ​ൻ​സി ബ്രേ​ക്കി​ട്ട് നി​ർ​ത്തു​ക​യാ​യി​രു​ന്നു.

സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി​യും യു​പി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യു​മാ​യ ഡിം​പി​ൾ യാ​ദ​വ് അ​ട​ക്കം 151 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട് മ​റ്റൊ​രു വി​മാ​ന​ത്തി​ൽ എ​ല്ലാ യാ​ത്ര​ക്കാ​രെ​യും ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Latest News

Corehub Up